എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി

​​

 

എറണാകുളം:എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം എറണാകുളം സിജെഎം കോടതി റദ്ദാക്കി.ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി  ഒപ്പിടണം എന്ന വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി.ഡെങ്കി പനി പിടിപെട്ട് കിടപ്പിലാണെന്നാണ് ആർഷോയുടെ വിശദീകരണം.ഹൈക്കോടതിയിൽ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആർഷോ വ്യക്തമാക്കി.