കോടതി വിധി:  സർവ്വകലാശാലയിൽ നടന്നു കൊണ്ടിരിക്കുന്ന സ്വജനപക്ഷപാത നിയമനങ്ങൾക്കേറ്റ തിരിച്ചടി : മാർട്ടിൻ ജോർജ്ജ്

 

കണ്ണൂർ : കേരളത്തിലെ സർവ്വകലാശാലകളിലും, സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങളിലും  ഇടതുപക്ഷ അനുയായികളെ തിരുകി കയറ്റുന്നതിനുള്ള കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്.

 കണ്ണൂർ സർവ്വകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുവാൻ പോലും യോഗ്യതയില്ലാത്ത പ്രിയ വർഗീസിനെ തൽസ്ഥാനത്തേക്ക് തിരുകി കയറ്റുവാൻ വേണ്ടി കണ്ണൂർ വൈസ് ചാൻസിലർ ധൃതി പിടിച്ചു ഇന്റർവ്യൂ നടത്തുകയായിരുന്നു.  അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് വേണ്ടുന്ന എട്ട് വർഷത്തെ അധ്യാപന പരിജയം പോലും ഇല്ലാതെയാണ് ഈ വി സി പ്രിയ വർഗീസിനെ നിയമിക്കുവാൻ തയ്യാറായത് തന്റെ പുനർ നിയമനം ഉറപ്പാക്കുവാൻ വേണ്ടിയായിരുന്നു. ആയതിനാൽ മാന്യത ഉണ്ടെങ്കിൽ വിസി തൽസ്ഥാനത്തുനിന്ന് മാറിനിൽക്കുവാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ സ്വജന പക്ഷപാത നിയമനങ്ങളിലൂടെ കേരളത്തിലെ സർവകലാശാലകൾ ഇടതുപക്ഷ കലാശാലകൾ ആക്കുവാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതു പൊതു സമൂഹത്തിൽ തുറന്നു കാട്ടുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.