കണ്ണൂർ മയ്യില്‍ സ്വദേശി അംജദ് സിത്താരയുടെ സ്നേഹ വീട് ഇനി ശോഭിനക്കും മകള്‍ ആര്യപ്രിയക്കും സ്വന്തം

യുഎഇയിലെ  വ്യവസായ പ്രമുഖന്‍ അംജദ് സിത്താരയുടെ സ്നേഹ വീട് ഇനി മയ്യില്‍ വേളത്തെ ശോഭിനക്കും  മകള്‍ ആര്യപ്രിയക്കും സ്വന്തം.  യുഎഇയിലെ ബിസിനസ് സ്ഥാപനമായ ബി സി സി ഗ്രൂപ്പ് ഇന്റർനാഷനലിന്റെ അധിപനായ അംജദ് സിത്താര തന്റെ മകള്‍
 

കണ്ണൂർ: യുഎഇയിലെ  വ്യവസായ പ്രമുഖന്‍ അംജദ് സിത്താരയുടെ സ്നേഹ വീട് ഇനി മയ്യില്‍ വേളത്തെ ശോഭിനക്കും  മകള്‍ ആര്യപ്രിയക്കും സ്വന്തം.  യുഎഇയിലെ ബിസിനസ് സ്ഥാപനമായ ബി സി സി ഗ്രൂപ്പ് ഇന്റർനാഷനലിന്റെ അധിപനായ അംജദ് സിത്താര തന്റെ മകള്‍ അയിറ മാലിക് അംജദിന്റെ ഒന്നാം പിറന്നാള്‍ ആഘോഷ ഭാഗമായാണ് ഏകദേശം 25 ലക്ഷം രൂപ വിലവരുന്ന സ്നേഹവീട് നിര്‍മിച്ച് നല്‍കിയത്. 

മയ്യില്‍ കൊട്ടപ്പൊയിലില്‍ നിര്‍മിച്ച സ്നേഹവീടിന്റെ താക്കോല്‍ദാനം ഞായറാഴ്ച ലളിതമായ ചടങ്ങോടെ നടന്നു.  അംജദ് സിത്താര, ഭാര്യ മർജാന അംജത്,  മകള്‍ അയിറ മാലിക അംജദ് , അംജദിന്റെ പിതാവ് സി.പി.ഹുസൈന്‍, ഭാര്യ പിതാവ് സിറ്റിമെൻ ഖാലിദ്എന്നിവര്‍ ചേര്‍ന്ന് കൈമാറി. 

ചടങ്ങില്‍ മയ്യില്‍ പഞ്ചായത്ത് അംഗങ്ങളായ മനാഫ് കൊട്ടപ്പൊയില്‍, കെ.ബിജു,  മയ്യില്‍ പ്രസ്ഫോറം  പ്രസിഡന്റ് സജീവ് അരിയേരി, സെക്രട്ടറി എം.കെ.ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു. മയ്യില്‍ എട്ടേയാർ  സ്വദേശിയാണ് അംജദ് സിത്താര.