അവാർഡ് വിവാദം സമസ്തയുടെ നിലപാടായി കാണാനാകില്ല; മന്ത്രി എം വി ഗോവിന്ദൻ

 

കൊച്ചി :അവാർഡ് വിവാദം സമസ്തയുടെ നിലപാടായി കാണാനാകില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ. ചില വ്യക്തികൾ പറയുന്നത് സംഘടനയുടെ നിലപാടായി കാണേണ്ടതില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ തിരുത്താൻ ബഹുജന സമ്മർദ്ദം വേണമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്ത രംഗത്തെത്തിയിരുന്നു. വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രം​ഗത്തെത്തി. പെൺകുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിർത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ പുരസ്കാരം നൽകില്ലായിരുന്നു. പെൺകുട്ടിക്കോ കുടുംബത്തിനോ സമസ്തയ്ക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിക്കുന്നത്.