ശമ്പളം കിട്ടിയില്ലെങ്കില്‍ സമരമെന്ന് കെ എസ്ആര്‍ടിസി ജീവനക്കാര്‍ ; ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച ചെയ്യും

ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് വിവിധ യൂണിയനുകളുമായി ചര്‍ച്ച നടത്തും.
 
ശമ്പളം ലഭിച്ചില്ലെങ്കില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമരം നടത്തുമെന്ന് യൂണിയനുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

കെ എസ് ആര്‍ ടി സി യിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് വിവിധ യൂണിയനുകളുമായി ചര്‍ച്ച നടത്തും. ശമ്പളം ലഭിച്ചില്ലെങ്കില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമരം നടത്തുമെന്ന് യൂണിയനുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. എല്ലാക്കാലവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.