കെഎസ്ഇബിയിലെ സമരം: ഇടത് യൂണിയനുകളുമായി നാളെ ചര്‍ച്ചയെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടി

കെഎസ്ഇബിയിലെ സമരം പരിഹരിക്കാന്‍ ഇടത് യൂണിയനുകളുമായി നാളെ ചര്‍ച്ച നടത്തുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെ പ്രശ്നം കഴിഞ്ഞു. അത് വിട്ടുവീഴ്ചയാണ്. ഇനിയുള്ള പ്രശ്നങ്ങള്‍ ചട്ടപ്രകാരം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
 

തിരുവനന്തപുരം : കെഎസ്ഇബിയിലെ സമരം പരിഹരിക്കാന്‍ ഇടത് യൂണിയനുകളുമായി നാളെ ചര്‍ച്ച നടത്തുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെ പ്രശ്നം കഴിഞ്ഞു. അത് വിട്ടുവീഴ്ചയാണ്. ഇനിയുള്ള പ്രശ്നങ്ങള്‍ ചട്ടപ്രകാരം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

യൂണിയന്‍ നേതാവിന്‍റെ സസ്പെന്‍ഷനായിരുന്നു സമരത്തിന്‍റെ ആധാരം.അതേസമയം, കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ പിൻവലിക്കുക, സസ്പെൻഷൻ പിൻവലിച്ചതിനൊപ്പം നേതാക്കളെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓഫിസേഴ്സ് അസോസിയേഷന്‍ വൈദ്യുതി ഭവനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ഇന്ന് പുനരാരംഭിച്ചു.

‘ചൊവ്വാഴ്ച വൈദ്യുതി ഭവന്‍ വളയല്‍ സമരം നടത്തും. പ്രതികാര നടപടി തുടര്‍ന്നാല്‍ ചട്ടപ്പടി സമരവും ഉണ്ടാകും. പ്രശ്നം തീര്‍ക്കേണ്ടത് മാനേജ്മെന്‍റിന്‍റെ ഉത്തരവാദിത്തമാണ്’ – കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.ജി.സുരേഷ്കുമാര്‍ പറഞ്ഞു.