പിങ്ക് പൊലീസ് അപമാനിച്ച സംഭവം; നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ വീണ്ടും കോടതിയില്‍

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കി പെണ്‍കുട്ടിക്ക് നല്‍കാന്‍ ആഭ്യന്തര വകുപ്പ് രണ്ടാഴ്ച്ച മുന്‍പ് ഉത്തരവിറക്കിയിരുന്നു.
 
വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

ആറ്റിങ്ങലില്‍ എട്ട് വയസ്സുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കി പെണ്‍കുട്ടിക്ക് നല്‍കാന്‍ ആഭ്യന്തര വകുപ്പ് രണ്ടാഴ്ച്ച മുന്‍പ് ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

പൊലീസ് ഉദ്യോഗസ്ഥയായ രജിതയില്‍ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകള്‍ക്കായി 25000 രൂപയും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സര്‍ക്കാരിന് ബാധ്യതയേല്‍ക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍ .പരാതിക്കാരിയായ കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്.