വിമാനത്തിലെ പ്രതിഷേധം, ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണം നടത്തും, റിപ്പോര്‍ട്ട് ഡി ജി സി എ ക്ക് കൈമാറും

അന്വേഷണത്തിന്റെ ഭാഗമായി ക്യാപ്റ്റന്‍ ആ ഭാഗത്ത് ഡ്യുട്ടിയിലുണ്ടായിരുന്ന കാബിന്‍ ക്രൂ, സഹയാത്രക്കാര്‍ എന്നിവരില്‍ നിന്ന് തെളിവെടുക്കും
 
ഒരു റിട്ടയേര്‍ഡ് സെഷന്‍സ് ജഡ്ജിയുടെയ നേതൃത്വത്തില്‍ ആണ് അന്വേഷണം നടത്തുക എന്നും ഡി ജി സി എ അരുണ്‍കുമാര്‍ അറിയിച്ചു.

മുഖ്യമന്ത്രി കയറിയ കണ്ണൂര്‍ തിരുവനന്തപുരം വിമാനത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെക്കുറിച്ച് ഇന്‍ഡിയോ എയര്‍ലൈന്‍സ് ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ഒരു റിട്ടയേര്‍ഡ് സെഷന്‍സ് ജഡ്ജിയുടെയ നേതൃത്വത്തില്‍ ആണ് അന്വേഷണം നടത്തുക എന്നും ഡി ജി സി എ അരുണ്‍കുമാര്‍ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ക്യാപ്റ്റന്‍ ആ ഭാഗത്ത് ഡ്യുട്ടിയിലുണ്ടായിരുന്ന കാബിന്‍ ക്രൂ, സഹയാത്രക്കാര്‍ എന്നിവരില്‍ നിന്ന് തെളിവെടുക്കും. അതിന് ശേഷം പ്രശ്‌നമുണ്ടാക്കിയവരില്‍ ആരെയൊക്കെ നോഫ്‌ളൈ പട്ടികയില്‍ പെടുത്തണമെന്ന് ഡി ജി സി എ തിരുമാനിക്കും. ഇത് ഡി ജി സി എയുടെ വെബ്‌സൈററില്‍ പ്രസിദ്ധീകരിക്കും.
ഡി ജി സി എ ഇക്കാര്യത്തില്‍ അന്വേഷണമൊന്നും നടത്തുകയില്ല. ഇന്‍ഡിഗോ അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചുള്ള നടപടിക്രമങ്ങളേ ഉണ്ടാവുകയുള്ളുവെന്നും ഡി ജി സി എ അറിയിച്ചു.