കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പാരനോയ്ഡ് ഡെല്യൂഷൻ ബാധിച്ചിരിക്കുകയാണ് : എം.വി ജയരാജൻ 

 

കണ്ണൂർ ; കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പാരനോയ്ഡ് ഡെല്യൂഷൻ ബാധിച്ചിരിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്നു നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

സാങ്കൽപിക ശത്രു ആക്രമിക്കാൻ വരുന്നെന്ന തോന്നലാണ് അദ്ദേഹത്തിന്. ഇതിന് നാട്ടിൻപുറത്ത് പറയുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ മനോരോഗമെന്നാണ്.

ഇതിന് ചികിൽസ വേണമോയെന്ന് അദ്ദേഹത്തിന്റെ ആൾക്കാരാണ് തീരുമാനിക്കേണ്ടത്. പാരനോയ്ഡ് ഡെല്യൂഷനായത് കൊണ്ട് പാർട്ടിയുടെ പ്രതിരോധം വേണമെന്നില്ല. ഈ മാനസികാവസ്ഥ അദ്ദേഹം തന്നെ മാറ്റേണ്ടിവരുമെന്ന് ജയരാജൻ പറഞ്ഞു.

ആർ എസ് എസ് നേതാവ് മോഹൻ ഭാഗവതുമായി ഗൂഢാലോചന നടത്തിയ ആരിഫ് മുഹമ്മദ് ഖാൻ രാജിവച്ച് കേരളത്തിലെ ആർ എസ് എസ് പ്രഭാരിയായി പ്രാവർത്തിക്കുന്നതായിരിക്കും ഉചിതം.

കെ കെ രാഗേഷോ മറ്റോ ഗവർണറെ കൈയേറ്റം ചെയ്തിട്ടില്ല. വീഡിയോ ദൃശ്യം പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഗവർണർ മാധ്യമങ്ങൾക്ക് മുൻപാകെ കാണിച്ച വീഡിയോയിലും ഇത് വ്യക്തമാണെന്നും ജയരാജൻ പറഞ്ഞു.