കോട്ടയത്ത്  നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

 

കോട്ടയം : കോട്ടയത്ത് നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ, അറുപതോളം പേർ ചികിത്സ തേടി. ആശുപത്രി കാന്‍റീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്ന് വിഷ ബാധയേറ്റെന്നാണ് സംശയം. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി കാന്‍റീൻ അടപ്പിച്ചു. കുട്ടികളിൽ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.