എൻജിൻ തകരാർ ; കടലിൽ പ്രതികൂല കാലാവസ്ഥയിലകപ്പെട്ട  തൊഴിലാളികളെ കരക്കെത്തിച്ചു

 

മട്ടാഞ്ചേരി: എൻജിൻ തകരാറിനെത്തുടർന്ന് കടലിൽ പ്രതികൂല കാലാവസ്ഥയിലകപ്പെട്ട ബോട്ടും അഞ്ച് തൊഴിലാളികളെയും കോസ്റ്റ് ഗാർഡ് രക്ഷിച്ച് കരയിലെത്തിച്ചു.

'റഷീദമോൾ' എന്ന ബോട്ടിലെ തൊഴിലാളികളായ താനൂർ ചെറിയകത്ത് റസാഖ്, ഇല്ലത്തുപറമ്പിൽ അബ്ദുള്ള, കുട്ടിയ മാടത്ത് അസീംകോയ, വള്ളുവൻപറമ്പിൽ ബാലൻ, ഇല്ലത്ത് പറമ്പിൽ മുഹമ്മദ് കാസിം എന്നിവരെയാണ് കോസ്റ്റ് ഗാർഡിന്‍റെ 'അർണവേഷ്' എന്ന കപ്പലിൽ രക്ഷിച്ച് കരക്കെത്തിച്ചത്.

ആലപ്പുഴക്കുസമീപം എൻജിൻ തകരാറിലായി കടലിൽ അപകടത്തിൽപെട്ട വടക്കേത്തോപ്പിൽ, ജോൺ ബെർനിക് എന്നീ ബോട്ടുകളെ തീരദേശസേനയുടെ കപ്പലെത്തി കരക്ക് എത്തിച്ചു. രണ്ട് ബോട്ടിലെയും 16 മത്സ്യത്തൊഴിലാളിയും സുരക്ഷിതരാണ്.