ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം ; ചോര്‍ച്ച അടച്ചതായി ഫയര്‍ഫോഴ്‌സ്

എറണാകുളത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത് . ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയത്.
 

വടകര കൈനാട്ടിയില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം. പുലര്‍ച്ചെ 2മണിയോടെയാണ് അപകടമുണ്ടായത് . എറണാകുളത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത് . ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയത്.

ടാങ്കറിലെ ചോര്‍ച്ച അടച്ചതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും