സഭാതര്‍ക്കം; ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറിയും ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തും

സമവായചര്‍ച്ച തുടരും. പുതിയ കേസുകള്‍ രണ്ടു കൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളില്‍ സമ്മര്‍ദം ചെലുത്തരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇരു സഭകളും അംഗീകരിച്ചു.
 
ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് ഓരോ വിഭാഗവുമായും പ്രത്യേകം ചര്‍ച്ച നടത്താന്‍ ചീഫ് സെക്രട്ടറിയെയും ലോ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

സമവായചര്‍ച്ച തുടരും. പുതിയ കേസുകള്‍ രണ്ടു കൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളില്‍ സമ്മര്‍ദം ചെലുത്തരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇരു സഭകളും അംഗീകരിച്ചു.

അടുത്ത ദിവസം ഹൈക്കോടതിയില്‍ കേസ് പരിഗണനക്കെടുക്കുന്നുണ്ട്. സമവായചര്‍ച്ച നടക്കുന്ന കാര്യം സര്‍ക്കാരും സഭകളും കോടതിയില്‍ അറിയിക്കാനും ധാരണയായി.