അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസ് ; സുപ്രിം കോടതി ഇന്നു വാദം കേള്‍ക്കും

തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കോടതിയെ അറിയിച്ചു
 

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ മൂന്നാം ദിവസവും സുപ്രിം കോടതിയില്‍ വാദം തുടരും. കേസില്‍ ഹൈക്കോടതി സ്വീകരിച്ച നടപടികളുടെ നിയമ സാധ്യത സംബന്ധിച്ച് ഇന്നലെ സുപ്രിം കോടതി ചോദ്യം ഉന്നയിച്ചിരുന്നു. സഭാ ഭൂമിയിടപാടിലെ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചത്.

തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കോടതിയെ അറിയിച്ചു. കേസില്‍ പരാതിക്കാരനായ ജോഷി വര്‍ഗീസ് 'അനുകൂല കോടതി'യെ സമീപിച്ച് വിധി സമ്പാദിക്കാന്‍ ശ്രമിച്ചെന്നും വാദത്തില്‍ ഉന്നയിച്ചിട്ടുണ്ട്.