ആലപ്പുഴയിൽ  ബസ് ഇടിച്ചു സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു

 

ആലപ്പുഴ കോമളപുരത്ത് ബസ് ഇടിച്ചു സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബസ്‌ ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.