ഒരു പകല്‍ മുഴുവൻ വോട്ട് രേഖപ്പെടുത്താൻ ഉപയോഗിച്ച യന്ത്രത്തില്‍ 99% ബാറ്ററി ചാർജ്,പരാതിയുമായി യുഡിഎഫ്

വോട്ടെണ്ണലിന് തുടക്കം കുറിച്ച്‌ സ്‌ട്രോങ് റൂമില്‍ നിന്ന് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ നിരത്തിയപ്പോള്‍ എല്ലാത്തിലും 99 ശതമാനം ബാറ്ററി ചാർജ് .കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ. ജയന്തിന്റെ കൗണ്ടിംഗ് ഏജന്റ് ജെയ്‌സണ്‍ ഇതില്‍ സംശയ ഉന്നയിച്ചു.

 

എന്നാല്‍, നിലവിലെ വ്യവസ്ഥ അനുസരിച്ച്‌ ഇവിഎം മെഷീന്റെ ബാറ്ററി ചാർജ് രേഖപ്പെടുത്തുന്ന സംവിധാനമില്ലെന്ന് ഉദ്യോഗസ്ഥർ മറുപടി നല്‍കി.

കോഴിക്കോട്:  വോട്ടെണ്ണലിന് തുടക്കം കുറിച്ച്‌ സ്‌ട്രോങ് റൂമില്‍ നിന്ന് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ നിരത്തിയപ്പോള്‍ എല്ലാത്തിലും 99 ശതമാനം ബാറ്ററി ചാർജ് .കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ. ജയന്തിന്റെ കൗണ്ടിംഗ് ഏജന്റ് ജെയ്‌സണ്‍ ഇതില്‍ സംശയ ഉന്നയിച്ചു.

ഒരു പകല്‍ മുഴുവൻ വോട്ട് രേഖപ്പെടുത്താൻ ഉപയോഗിച്ച യന്ത്രത്തില്‍ 99% ബാറ്ററി ചാർജ് ബാക്കിയുണ്ടാവുക എന്നതായിരുന്നു കൗണ്ടിംഗ് ഏജന്റിന്റെ സംശയം.

എന്നാല്‍, നിലവിലെ വ്യവസ്ഥ അനുസരിച്ച്‌ ഇവിഎം മെഷീന്റെ ബാറ്ററി ചാർജ് രേഖപ്പെടുത്തുന്ന സംവിധാനമില്ലെന്ന് ഉദ്യോഗസ്ഥർ മറുപടി നല്‍കി.തുടർന്ന്, ബോട്ട് എണ്ണയില്‍ കേന്ദ്രത്തില്‍നിന്ന് പുറത്തുവന്ന ഏജന്റ് സ്ഥാനാർത്ഥിയായ ജയന്തിനെയും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറിനെയും വിവരമറിയിച്ചു.വിവരമറിഞ്ഞ് സ്ഥാനാർത്ഥി ജയന്ത് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തി ഉദ്യോഗസ്ഥരുമായി ഇതേ കുറിച്ച്‌ അന്വേഷിച്ചു. എല്ലാ മെഷീനിലും അങ്ങനെ തന്നെയാണ് കാണിക്കുന്നത് എന്ന് മാത്രമാണ് മറുപടി ലഭിച്ചത്.