ഏഴു വയസുകാരിയായ മകള്‍ക്കെതിരെ ലൈംഗിക അതിക്രമം; അഭിഭാഷകനായ അച്ഛൻ പിടിയില്‍

ഏഴു വയസ്സുകാരി മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അഭിഭാഷകനായ അച്ഛൻ പിടിയില്‍. പേരമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്.സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് അച്ഛൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്ന് മകള്‍ വെളിപ്പെടുത്തിയത്.

 

ഭാര്യയുമായി പിരിഞ്ഞ ഇയാള്‍ ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് ആക്ഷേപം

  തൃശൂർ: ഏഴു വയസ്സുകാരി മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അഭിഭാഷകനായ അച്ഛൻ പിടിയില്‍. പേരമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്.സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് അച്ഛൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്ന് മകള്‍ വെളിപ്പെടുത്തിയത്.

സ്വന്തം വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് രാവിലെ കുന്നംകുളം കോടതിയില്‍ ഹാജരാക്കും. കേസ് അന്തിക്കാട് പൊലീസിന് കൈമാറും.

ഭാര്യയുമായി പിരിഞ്ഞ ഇയാള്‍ ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് ആക്ഷേപം. ഞായറാഴ്ചകളില്‍ അച്ഛനൊപ്പം കുട്ടികളെ വിട്ടുകൊടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് പീഡനം നടന്നത്.