അങ്കമാലിയില്‍ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 71 കാരന്‍ മരിച്ചു

അങ്കമാലിയില്‍ ചൂരല്‍ ഉപയോഗിച്ച് ഫര്‍ണിച്ചര്‍ നിര്‍മ്മിക്കുന്ന ജോലിയായിരുന്നു ബാലചന്ദ്രന്. 

 

ഇടിച്ച കാര്‍ നിര്‍ത്താതെ പോയി.

അങ്കമാലിയില്‍ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് പയ്യനെടം സ്വദേശി മരിച്ചു. കുമരംപുത്തൂര്‍ പയ്യനെടം മാണിക്കോത്ത് ബാലചന്ദ്രനാണ് (71) മരിച്ചത്. അങ്കമാലിയില്‍ ചൂരല്‍ ഉപയോഗിച്ച് ഫര്‍ണിച്ചര്‍ നിര്‍മ്മിക്കുന്ന ജോലിയായിരുന്നു ബാലചന്ദ്രന്. 

ഇക്കഴിഞ്ഞ എട്ടാം തീയതി വൈകീട്ടാണ് കറുകുറ്റി അരീക്കല്‍ ജം?ഗ്ഷനില്‍ ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങിയ ബാലചന്ദ്രനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. സാരമായി പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബാലചന്ദ്രന്‍ തിങ്കളാഴ്ച രാത്രി പത്ത് മണിയ്ക്ക് മരിച്ചു.