പത്തുവയസുകാരിയെ 70 കാരന് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ; കുറ്റകൃത്യം പൊലീസിനെ അറിയിച്ചില്ല ; 46 കാരന് അറസ്റ്റില്‍
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടിയെ കളിപ്പാട്ടങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ച് വീടിന് അടുത്തുള്ള കുറ്റിക്കാട്ടിലെത്തിച്ച് വിജയകുമാര്‍ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.
പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശിയും നൗഫലിന്റെ അയല്‍വാസിയുമായ മുരുകാലയത്തില്‍ വിജയ് കുമാറാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
പത്തുവയസ്സുകാരിയെ എഴുപതുകാരന് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ആള് അറസ്റ്റില്‍. തിരുവാലി പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെ (46) ആണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശിയും നൗഫലിന്റെ അയല്‍വാസിയുമായ മുരുകാലയത്തില്‍ വിജയ് കുമാറാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടിയെ കളിപ്പാട്ടങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ച് വീടിന് അടുത്തുള്ള കുറ്റിക്കാട്ടിലെത്തിച്ച് വിജയകുമാര്‍ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. വിജയകുമാര്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ട നൗഫല്‍ പിന്നാലെയെത്തി ഒളിച്ചിരുന്് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കുഞ്ഞിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് വിവരം പുറത്തായത്. വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചതോടെ വിജയകുമാര്‍ അറസ്റ്റിലാകുകയും ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനിടെയാണ് നൗഫല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.