തിരുവനന്തപുരത്ത് എഡിജിപി ഓഫീസില്‍ തേനീച്ച ആക്രമണം; പൊലീസുകാരടക്കം 7 പേര്‍ക്ക് പരിക്ക്
പേരൂർക്കട എസ്.എ.പി (SAP) ക്യാമ്പിന് സമീപമുള്ള ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ തേനീച്ച ആക്രമണം. സംഭവത്തില്‍ നാല് പൊലീസുകാരും ഒരു സ്ത്രീയുമടക്കം ഏഴ് പേർക്ക് കുത്തേറ്റു.
എഡിജിപി ഓഫീസിന് മുന്നില്‍ പാറാവ് ജോലിയിലുണ്ടായിരുന്ന പൊലീസുകാരനും ഓഫീസിന് മുന്നിലൂടെ നടന്നുപോയവർക്കുമാണ് പ്രധാനമായും കുത്തേറ്റത്.
തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി (SAP) ക്യാമ്പിന് സമീപമുള്ള ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ തേനീച്ച ആക്രമണം. സംഭവത്തില്‍ നാല് പൊലീസുകാരും ഒരു സ്ത്രീയുമടക്കം ഏഴ് പേർക്ക് കുത്തേറ്റു.പരിക്കേറ്റ ഏഴ് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.
എഡിജിപി ഓഫീസിന് മുന്നില്‍ പാറാവ് ജോലിയിലുണ്ടായിരുന്ന പൊലീസുകാരനും ഓഫീസിന് മുന്നിലൂടെ നടന്നുപോയവർക്കുമാണ് പ്രധാനമായും കുത്തേറ്റത്. ഓഫീസ് കെട്ടിടത്തിന്റെ പുറംചുവരിലുണ്ടായിരുന്ന വലിയ തേനീച്ചക്കൂടാണ് ഇളകിയത്.
നേരത്തെയും ഇതേ സ്ഥലത്ത് വലിയ കൂടുണ്ടായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അടിയന്തര നടപടിക്ക് നിർദേശം നല്‍കി. ഇന്ന് തേനീച്ചക്കൂട് സുരക്ഷിതമായി നീക്കം ചെയ്യും. ഇതിനായി വനമേഖലയില്‍ നിന്നുള്ള വിദഗ്ധരെ എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയതായി എഡിജിപി വെങ്കിടേഷ് അറിയിച്ചു.