65,000 കുടുംബങ്ങള്‍ക്ക് കൂടി മുൻഗണനാ റേഷൻ കാര്‍ഡുകള്‍; വിതരണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും
അർഹരായ 65,000 കുടുംബങ്ങള്‍ക്ക് കൂടി മുൻഗണനാകാർഡുകള്‍ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും.ഉച്ചകഴിഞ്ഞ് 3ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിക്കും
Updated: Mar 13, 2026, 10:52 IST
തുവരെ എ.എ.വൈ, (മഞ്ഞ കാർഡ്), പി.എച്ച്.എച്ച് (പിങ്ക് കാർഡ്) എന്നീ മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റി നല്‍കിയ ആകെ കാർഡുകളുടെ എണ്ണം 7,16,692 ആയി
തിരുവനന്തപുരം: അർഹരായ 65,000 കുടുംബങ്ങള്‍ക്ക് കൂടി മുൻഗണനാകാർഡുകള്‍ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും.ഉച്ചകഴിഞ്ഞ് 3ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിക്കും.
ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനില്‍ അധ്യക്ഷനാകും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിശിഷ്ടാതിഥിയാകും.ഇതുവരെ എ.എ.വൈ, (മഞ്ഞ കാർഡ്), പി.എച്ച്.എച്ച് (പിങ്ക് കാർഡ്) എന്നീ മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റി നല്‍കിയ ആകെ കാർഡുകളുടെ എണ്ണം 7,16,692 ആയി.