64ാമത് സ്കൂൾ കലോത്സവം ;  സുരക്ഷയൊരുക്കാൻ 600 ഓളം വളൻ്റിയർമാർ

തൃശൂരിൽ നടക്കാനിരുക്കുന്ന 64ാമത് സ്കൂൾ കലോത്സവത്തിൽ മികച്ച സുരക്ഷ ഒരുക്കാനാണ് ലോ ആൻ്റ് ഓർഡർ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 600 ഓളം വരുന്ന വൊളന്റിയര്‍മാരാണ് സുരക്ഷയൊരുക്കുന്നത്. ഇവര്‍ക്കുളള പരിശീലനം പൂര്‍ത്തിയായി

വേദിയിലോ മറ്റോ ഏതെങ്കിലും സാഹചര്യത്തില്‍ തീപടര്‍ന്നാല്‍ ആദ്യമായി എടുക്കേണ്ട പ്രാഥമിക നടപടികളെക്കുറിച്ചടക്കമാണ് പരിശീലനം നല്‍കിയത്. പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ നടന്ന പരിശിലന പരിപാടി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ. ജി സുരേഷ് ഉദ്ഘടാനം ചെയ്തു. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വൈദ്യ സഹായത്തിനായി ഓരോ വേദികളിലും മെഡിക്കല്‍ ക്യാപുകള്‍ പ്രവര്‍ത്തിക്കും.

ജില്ലയിലെ വിവിധ അഗ്നിരക്ഷാ കേന്ദ്രങ്ങളില്‍ നിന്നായി യൂണിറ്റുകള്‍ കലോത്സവത്തിന് സുരക്ഷയ്ക്കായി എത്തും. ഓരോ വേദികളിലും ആംബുലന്‍സ് സുരക്ഷ ഉള്‍പെടെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ജില്ലയിലെ വിവധ സ്‌കൂളുകളില്‍ നിന്നുള്ള സ്റ്റുഡന്‍സ് കേഡറ്റുകള്‍ അടക്കം സുരക്ഷയുടെ ഭാഗമാകും. 25 വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ മുഖ്യ വേദിയായ തോക്കിന്‍ക്കാട് മൈതാനത്ത് അതീവ സുരക്ഷയാണ് ഒരുക്കുന്നത്.