തൃശ്ശൂര്‍ ജില്ലയിൽ ഉച്ചതിരിഞ്ഞ് മൂന്ന് വരെ 63.17 ശതമാനം പോളിംഗ് പൂർത്തിയായി
തൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് മൂന്ന് വരെ 63.17 ശതമാനം പോളിംഗ് പൂർത്തിയായി.സംസ്ഥാനത്ത് ഉച്ചയ്ക്ക് ഒരു രണ്ട് മണി വരെയുള്ള കണക്ക് പ്രകാരം 53.01 ശതമാനമാണ് പോളിങ്. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന.
Apr 9, 2026, 16:03 IST
തൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് മൂന്ന് വരെ 63.17 ശതമാനം പോളിംഗ് പൂർത്തിയായി.ചേലക്കര 63.13 ശതമാനം, കുന്നംകുളം 61.67ശതമാനം, ഗുരുവായൂർ 58.39 ശതമാനം, മണലൂർ 62.16 ശതമാനം, വടക്കാഞ്ചേരി 66.07 ശതമാനം, ഒല്ലൂർ 66.05 ശതമാനം, തൃശ്ശൂർ 64.02 ശതമാനം, നാട്ടിക 63.17 ശതമാനം, കയ്പമംഗലം 60.97 ശതമാനം, ഇരിങ്ങാലക്കുട 64.06 ശതമാനം, പുതുക്കാട് 65.86 ശതമാനം, ചാലക്കുടി 63.54 ശതമാനം, കൊടുങ്ങല്ലൂർ 62.65 ശതമാനം എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പോളിംഗ്.
സംസ്ഥാനത്ത് ഉച്ചയ്ക്ക് ഒരു രണ്ട് മണി വരെയുള്ള കണക്ക് പ്രകാരം 53.01 ശതമാനമാണ് പോളിങ്. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന.എറണാകുളം ജില്ലയാണ് പോളിംഗ് ശതമാനത്തിൽ മുന്നില്‍.