കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും 50 ശതമാനം സീറ്റുകള്‍ മാറ്റിവെയ്ക്കുമെന്ന് വിഡി സതീശന്‍

പഴയ തലമുറയെ മാറ്റിനിര്‍ത്തും എന്നതല്ല ഈ തീരുമാനത്തോടെ അര്‍ത്ഥമാക്കുന്നത് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു

 

എഐസിസിയുടെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനമാണ് നടപ്പിലാക്കുന്നത് എന്നും 50% സീറ്റുകള്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ അവസരമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എഐസിസിയുടെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനമാണ് നടപ്പിലാക്കുന്നത് എന്നും 50% സീറ്റുകള്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്നും സതീശന്‍ വ്യക്തമാക്കി. പഴയ തലമുറയോട് മാറിനില്‍ക്കാനല്ല, പുതിയ തലമുറയ്ക്ക് അവസരം നല്‍കാനാണ് ശ്രമം. ഏവരും അങ്ങനെ വന്നവരാണ്. അതിനാല്‍ പുറകെ മറ്റാരും വരേണ്ട എന്ന് തീരുമാനിക്കാന്‍ കഴിയില്ല എന്നും സതീശന്‍ വ്യക്തമാക്കി.

പഴയ തലമുറയെ മാറ്റിനിര്‍ത്തും എന്നതല്ല ഈ തീരുമാനത്തോടെ അര്‍ത്ഥമാക്കുന്നത് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാക്കളില്‍ മത്സരിക്കാന്‍ പറ്റുന്നവര്‍ മത്സരിക്കും. അവരെ ആരെയും ഒഴിവാക്കില്ല. ഒപ്പം അവരുടെ ഉപദേശവും സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും സതീശന്‍ വ്യക്തമാക്കി.