കാസർഗോഡ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 4 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പള്ളിക്കര ബേക്കല്‍ ഹദ്ദാദ് നഗറില്‍ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി.അഹമ്മദ് റിയാസ് - ഖദീജത്ത് ജിബിരിയ ദമ്പതികളുടെ മകൻ ലീദാൻ ഫാർമി ആണ് മരിച്ചത്.
Updated: Feb 2, 2026, 15:20 IST
കുഞ്ഞിന്റെ ഉമ്മ മുലപ്പാല്‍ കൊടുത്ത് കിടത്തിയതിന് ശേഷം പിന്നീട് നോക്കിയപ്പോള്‍ കുഞ്ഞിന് അനക്കമില്ലാതെ കാണുകയായിരുന്നു
കാസർഗോഡ്: പള്ളിക്കര ബേക്കല്‍ ഹദ്ദാദ് നഗറില്‍ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി.അഹമ്മദ് റിയാസ് - ഖദീജത്ത് ജിബിരിയ ദമ്പതികളുടെ മകൻ ലീദാൻ ഫാർമി ആണ് മരിച്ചത്.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക സംശയം. സംഭവത്തില്‍ ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കുഞ്ഞിന്റെ ഉമ്മ മുലപ്പാല്‍ കൊടുത്ത് കിടത്തിയതിന് ശേഷം പിന്നീട് നോക്കിയപ്പോള്‍ കുഞ്ഞിന് അനക്കമില്ലാതെ കാണുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കള്‍ ചേർന്ന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.