ഗുരുവായൂരില്‍ ഓഗസ്റ്റ് 30ന് 356 വിവാഹങ്ങള്‍; ദര്‍ശനത്തിന് ക്രമീകരണം

ഓഗസ്റ്റ് 30 ന് 356 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഭക്തരുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയര്‍മാന്‍ എ. വി ഗോപിനാഥ് അറിയിച്ചു.

 

ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്-

ഗുരുവായൂര്‍: ഓഗസ്റ്റ് 30 ന് 356 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഭക്തരുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയര്‍മാന്‍ എ. വി ഗോപിനാഥ് അറിയിച്ചു.

ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട് -ചെയര്‍മാന്‍ പറഞ്ഞു. അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ വിന്യസിക്കും.

ക്ഷേത്രത്തില്‍ സുഗമമായ ദര്‍ശനത്തിനായി കൂടുതല്‍ സൗകര്യമൊരുക്കാന്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം. ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര, ചടങ്ങിനെത്തുന്നവര്‍ക്കും ദര്‍ശനത്തിന്നെത്തുന്ന കരുതലും ഭക്തര്‍ക്കും സഹായവുമൊരുക്കി ജീവനക്കാരുംസെക്യൂരിറ്റി വിഭാഗവും പൊലീസും ഉണ്ടാകും. മഫ്ടിയില്‍ ക്ഷേത്രത്തിനകത്തും പൊലീസിനെ വിന്യസിക്കും. പോക്കറ്റടിക്കാര്‍, സമൂഹ്യ വിരുദ്ധര്‍ എന്നിവരെ കര്‍ശനമായി അമര്‍ച്ച ചെയ്യാന്‍ പൊലീസിന് യോഗം നിര്‍ദ്ദേശം നല്‍കി.