മലയിന്‍കീഴില്‍ 30 കാരിയായ വീട്ടമ്മ മരിച്ച നിലയില്‍

പുറത്ത് കാണാത്തതിനെ തുടര്‍ന്ന് വിഷ്ണുവിന്റെ അമ്മ ശോഭന വാതില്‍ തട്ടിയെങ്കിലും കാവ്യ തുറന്നില്ല

 

വൈകുന്നേരം 5:30 ഓടെ കുഞ്ഞിന് കുറുക്ക് കൊടുക്കാന്‍ എന്ന് പറഞ്ഞ് മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു

മലയിന്‍കീഴില്‍ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വിളവൂര്‍ക്കലില്‍ തെങ്ങത്താം കോഡ് ശിവ ശൈലത്തില്‍ വിഷ്ണുവിന്റെ ഭാര്യ കാവ്യയാണ് മരിച്ചത്. 30 വയസായിരുന്നു. വൈകുന്നേരം 5:30 ഓടെ കുഞ്ഞിന് കുറുക്ക് കൊടുക്കാന്‍ എന്ന് പറഞ്ഞ് മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു. 

പുറത്ത് കാണാത്തതിനെ തുടര്‍ന്ന് വിഷ്ണുവിന്റെ അമ്മ ശോഭന വാതില്‍ തട്ടിയെങ്കിലും കാവ്യ തുറന്നില്ല. തുടര്‍ന്ന് നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വാതില്‍ പൊളിച്ച് കയറുമ്പോഴേക്കും കാവ്യയെ ജനലില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാസങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക ബാധ്യത മൂലം വിഷ്ണുവും കാവ്യയും ആറും രണ്ടും വയസുള്ള മക്കളുമൊത്ത് നാടുവിട്ടിരുന്നു തുടര്‍ന്ന് പോലീസ് ഇവരെ കണ്ടെത്തി തിരികെ വീട്ടിലെത്തിക്കുകയായിരുന്നു.