എറണാകുളം ചേന്ദമംഗലത്ത് കൂട്ടക്കൊലപാതകം; ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തി; അയൽവാസി പിടിയിൽ

എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്.

 

പറവൂര്‍: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. മകന്‍ ജിതിന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

സംഭവത്തില്‍ അയല്‍വാസി റിതു ജയനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി റിതു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിതു റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണ്. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്.

വേണുവിന്റെ കുടുംബവുമായുള്ള തര്‍ക്കമാണ് അരുംകൊലയില്‍ കലാശിച്ചതെന്നാണ് വിവരം. പ്രതി ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്. ഇയാള്‍ക്കെതിരെ വേണുവും കുടുംബവും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.