കടക്കാവൂരിൽ കൊലക്കേസ് പ്രതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കടക്കാവൂരിൽ കൊലക്കേസ് പ്രതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടക്കാവൂർ സ്വദേശിയായ ബിജുകുമാറാണ് മരിച്ചത്.

 

തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകളോടെ കണ്ണങ്കരയിലെ വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

 

തിരുവനന്തപുരം: കടക്കാവൂരിൽ കൊലക്കേസ് പ്രതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടക്കാവൂർ സ്വദേശിയായ ബിജുകുമാറാണ് മരിച്ചത്. തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകളോടെ കണ്ണങ്കരയിലെ വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവ സമയത്ത് ബിജുകുമാറിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് പ്രദേശം വളഞ്ഞ് ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.