ആറ്റുകാലില്‍ 27 കാരി ആരതിയുടെ ആത്മഹത്യ ; ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു

ആത്മഹത്യ പ്രേരണയ്ക്കും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവുമാണ് അതുലിനെതിരെ കേസെടുത്തിരിക്കുന്നത്.

 

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. 

തിരുവനന്തപുരം ആറ്റുകാലില്‍ 27 കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അതുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. 

ആത്മഹത്യ പ്രേരണയ്ക്കും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവുമാണ് അതുലിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ആരതി, ഭര്‍ത്താവില്‍ നിന്ന് ശാരീരിക പീഡനം നേരിട്ടെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും ചാറ്റുകളും പുറത്തുവന്നു. മര്‍ദ്ദനവിവരങ്ങള്‍ ഭര്‍ത്താവ് അതുലിന്റെ മാതാപിതാക്കള്‍ക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ അമ്മ വ്യക്തമാക്കിയിരുന്നു.