തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി 26 കാരന് ദാരുണാന്ത്യം
തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ദരുണ അപകടം.അപകടത്തില്‍ കാർ യാത്രക്കാരനായ ചായ്‌ക്കോട്ടുകോണം സ്വദേശി അരുണ്‍ കൃഷ്ണൻ (26) മരണപ്പെട്ടു.
Updated: Jun 17, 2026, 11:20 IST
ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ദരുണ അപകടം.അപകടത്തില്‍ കാർ യാത്രക്കാരനായ ചായ്‌ക്കോട്ടുകോണം സ്വദേശി അരുണ്‍ കൃഷ്ണൻ (26) മരണപ്പെട്ടു. ഇന്ന് രാവിലെ നിയന്ത്രണം വിട്ട ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്.
സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചാണ് ബസ് നിന്നത്.പൊലീസും അഗ്നി രക്ഷാ സേനയുമെത്തി കാർ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്ന അരുണിനെ പുറത്തെടുത്തത്. തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.