കോഴിക്കോട് പന്തീരാങ്കാവില്‍ 21 കാരനായ വിദ്യാര്‍ത്ഥി സ്വയം വെടിവച്ചു മരിച്ചു

വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വെടിയൊച്ച കേട്ടതിനെ തുടര്‍ന്നാണ് വീട്ടുകാരെത്തിയത്. 

 


ഉടനെ തന്നെ കാര്‍ത്തികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു.

കോഴിക്കോട് പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥി സ്വയം വെടിവെച്ച് മരിച്ചു. പന്തീരാങ്കാവ് മനാല്‍ ഹൗസില്‍ കാര്‍ത്തിക് എന്ന 21കാരനാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തൊണ്ടയാട് റൈഫിള്‍ ക്ലബിലെ അംഗമാണ് കാര്‍ത്തിക്. അതിനാല്‍ ലൈസന്‍സുള്ള തോക്ക് കാര്‍ത്തികിന്റെ കൈവശമുണ്ടായിരുന്നു എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വെടിയൊച്ച കേട്ടതിനെ തുടര്‍ന്നാണ് വീട്ടുകാരെത്തിയത്. 


ഉടനെ തന്നെ കാര്‍ത്തികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. എന്താണ് സ്വയം വെടിവെക്കാനുള്ള കാരണമെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.