തില്ലങ്കേരിയിലെ 20 കാരി കീര്‍ത്തനയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്

തില്ലങ്കേരിയിലെ 20 കാരി കീര്‍ത്തനയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു

 

മംഗലാപുരത്ത് പഠിക്കാന്‍ പോയ കീര്‍ത്തന അവിടെ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം വീട്ടുകാര്‍ യുവതിയെ തില്ലങ്കേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു

കണ്ണൂര്‍: തില്ലങ്കേരിയിലെ 20 കാരി കീര്‍ത്തനയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. തില്ലങ്കേരിയിലെ ലീനയുടേയും ജഷികുമാറിന്റേയും മൂത്ത മകളായ കീർത്തന കഴിഞ്ഞ ഏപ്രിൽ 30-നാണ് ജീവനൊടുക്കിയത്. മംഗളൂരുവിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥിയായിരുന്നു കീർത്തന.

മട്ടന്നൂർ സ്കൂളിലെ സഹപാഠിയായിരുന്ന ആദിദേവുമായി കീർത്തന പ്രണയത്തിലായിരുന്നുവെന്നും ആദിദേവ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായതിനെ തുടർന്നുള്ള നിരാശയാണ് കീർത്തനയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിച്ചു. ഇതിന് തെളിവായി കൂട്ടുകാരിക്ക് കീർത്തന അയച്ച വാട്സ്ആപ്പ് സന്ദേശവും കുടുംബം പുറത്ത് വിട്ടിരുന്നു.

മംഗലാപുരത്ത് പഠിക്കാന്‍ പോയ കീര്‍ത്തന അവിടെ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം വീട്ടുകാര്‍ യുവതിയെ തില്ലങ്കേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.തില്ലങ്കേരിയിലെ വീട്ടിലെത്തി രണ്ടു ദിവസത്തിന് ശേഷമാണ് കീര്‍ത്തന വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം മരിക്കുകയും ചെയ്തു. ആദിദേവിന്റെ പിതാവ് പൊലീസുകാരനായതിനാല്‍, കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് കീര്‍ത്തനയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്.