സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകള്‍ ആരംഭിക്കുമെന്ന് ടി സിദ്ധിഖ്
സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകള്‍ ആരംഭിക്കുമെന്ന് ടി സിദ്ധിഖ്
നാളികേര കര്‍ഷകരെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് 100 കോടി രൂപയുടെ പ്രത്യേക നാളികേര പുനരുജ്ജീവന പദ്ധതി നടപ്പാക്കും.
സംസ്ഥാനത്ത് പഴം, പച്ചക്കറി, പുഷ്പ കൃഷികള്‍ മികച്ച രീതിയില്‍ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു.
ഓണത്തിന് ഹോര്‍ട്ടികോര്‍പ്പിന്റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകള്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ് പറഞ്ഞു. ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമഗ്ര പച്ചക്കറി, പുഷ്പ ഉത്പാദന യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഓണത്തിനൊരുക്കാം, വിളവിന്റെ വിസ്മയം' പച്ചക്കറി വിളവെടുപ്പ് സെക്രട്ടേറിയറ്റ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷിമന്ത്രി.
സംസ്ഥാനത്ത് പഴം, പച്ചക്കറി, പുഷ്പ കൃഷികള്‍ മികച്ച രീതിയില്‍ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി കൃഷിവകുപ്പ് സമഗ്ര പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 'കതിര്‍', 'കൃഷി സഖി' തുടങ്ങിയ പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. നാളികേര കര്‍ഷകരെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് 100 കോടി രൂപയുടെ പ്രത്യേക നാളികേര പുനരുജ്ജീവന പദ്ധതി നടപ്പാക്കും. സെപ്റ്റംബര്‍ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല 'കേരാമൃതം' പരിപാടിയില്‍ പദ്ധതിക്ക് ഔദ്യോഗിക തുടക്കമാകും. നാളികേര ദിനം ഇത്തവണ വിപുലമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. റവന്യൂ മന്ത്രി എ പി അനില്‍ കുമാറും തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയും വിളവെടുപ്പില്‍ പങ്കുചേര്‍ന്നു.