തിരുവനന്തപുരം നഗരത്തില്‍ വച്ച് 105 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കള്‍ പിടിയില്‍

പിടിയിലാവര്‍ക്കെതിരെ ഇതിന് മുന്‍പ് കേസില്ലെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

 

പടിഞ്ഞാറേകോട്ടയില്‍വച്ചാണ് ബൈക്കില്‍ ലഹരികടത്തിയവര്‍ പിടിയിലായത്.

തിരുവനന്തപുരം നഗരത്തില്‍ വച്ച് 105 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കളെ എക്‌സൈസ് നാര്‍ക്കോട്ടിക് ടീം പിടികൂടി. പടിഞ്ഞാറേകോട്ടയില്‍വച്ചാണ് ബൈക്കില്‍ ലഹരികടത്തിയവര്‍ പിടിയിലായത്. ആകാശ്,അരവിന്ദ് എന്നിവരാണ് പിടിയിലായത്. 

മൂന്നാഴ്ചക്കിടെ മൂന്നാമത്തെ കൊമേഴ്‌സ്വല്‍ അളവിലുള്ള പിടികൂടലാണിത്. ഇപ്പോള്‍ പിടിയിലാവര്‍ക്കെതിരെ ഇതിന് മുന്‍പ് കേസില്ലെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ഇവര്‍ ആദ്യമായാണ് പിടിയിലാകുന്നത്.