കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് 17-കാരന് ദാരുണാന്ത്യം
രണ്ട് ബൈക്കുകളും ഒരു കാറും തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ദര്‍സ് വിദ്യാര്‍ത്ഥി മരണപ്പെട്ടു.തിരുവമ്പാടി സ്വദേശി അഹമ്മദ് അല്‍ സാബിത്ത് (17) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
Updated: Jun 27, 2026, 13:27 IST
രണ്ട് ബൈക്കുകളും ഒരു കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്
കോഴിക്കോട്: രണ്ട് ബൈക്കുകളും ഒരു കാറും തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ദര്‍സ് വിദ്യാര്‍ത്ഥി മരണപ്പെട്ടു.തിരുവമ്പാടി സ്വദേശി അഹമ്മദ് അല്‍ സാബിത്ത് (17) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
രണ്ട് ബൈക്കുകളും ഒരു കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പാലാഴി ഹിദായ ദര്‍സിലെ വിദ്യാര്‍ത്ഥിയായ സാബിത്ത് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴെയുള്ള അപ്രോച്ച് റോഡിലേക്ക് തെറിച്ചുവീണ സാബിത്തിന് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് റബീല്‍ ഉള്‍പ്പെടെയുള്ളവർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.