കാസര്‍കോട് വെള്ളരിക്കുണ്ടില്‍ വ്യാജ ലൈസന്‍സുമായി വണ്ടിയില്‍ സഞ്ചരിച്ച 17 കാരന്‍ പിടിയില്‍

വെള്ളരിക്കുണ്ടില്‍ വ്യാജ ലൈസന്‍സുമായി വണ്ടിയില്‍ സഞ്ചരിച്ച 17 കാരന്‍ പിടിയില്‍. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് വെള്ളരിക്കുണ്ട് സബ് ആര്‍ടിഒയുടെ നേതൃത്ത്വത്തില്‍ യുവാവിനെ പിടികൂടിയത്.

 

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു  സംഭവം. വ്യാജ ലൈസന്‍സ് നിര്‍മ്മിച്ചത് കണ്ണൂര്‍ ചെറുപുഴയില്‍ നിന്നാണ് എന്നായിരുന്നു യുവാവിന്റെ മൊഴി

കാസര്‍കോട് : വെള്ളരിക്കുണ്ടില്‍ വ്യാജ ലൈസന്‍സുമായി വണ്ടിയില്‍ സഞ്ചരിച്ച 17 കാരന്‍ പിടിയില്‍. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് വെള്ളരിക്കുണ്ട് സബ് ആര്‍ടിഒയുടെ നേതൃത്ത്വത്തില്‍ യുവാവിനെ പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു  സംഭവം. വ്യാജ ലൈസന്‍സ് നിര്‍മ്മിച്ചത് കണ്ണൂര്‍ ചെറുപുഴയില്‍ നിന്നാണ് എന്നായിരുന്നു യുവാവിന്റെ മൊഴി. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. 

കൂടുതല്‍ വ്യാജ ലൈസന്‍സുകള്‍ നിര്‍മ്മിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും കണ്ണൂര്‍ - കാസര്‍കോട് മലയോര മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

വാഹന പരിശോധനയ്ക്കിടെ സമര്‍പ്പിച്ച രേഖകളിലുണ്ടായ സംശത്തെതുടര്‍ന്നാണ് യുവാവിന്റെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയത്. അതിനെ തുടര്‍ന്ന വെള്ളരിക്കുണ്ട് പൊലീസിന് കേസ് കൈമാറുകയായിരുന്നു