പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങള്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ ആറ് പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.
 

പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ സംഭവിച്ചത് 17 കസ്റ്റഡി മരണങ്ങള്‍. 2016 മുതല്‍ 2021 വരെ 11 കസ്റ്റഡി മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതില്‍ 10 മരണങ്ങളും പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ്. ഒരാള്‍ മരിച്ചത് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയും. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ ആറ് പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.

മരണങ്ങള്‍ തിരുവനന്തപുരം, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തൃശൂര്‍, മലപ്പുറം, ജില്ലകളിലാണ് സംഭവിച്ചത്. ഇതുവരെ 40 പൊലീസ് ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടത്. 22 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ 13 പേരെ തിരിച്ചെടുത്തു. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.