16 കാരിയെ കോവളത്തെ സ്പായിൽ വിറ്റു,കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും പിടിയില്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ ലൈംഗിക ചൂഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജിത്, പൂവാർ സ്വദേശി നിഷാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ കൈയില്‍ 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാര്‍ കാര്‍ഡുണ്ടായിരുന്നു.
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ ലൈംഗിക ചൂഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജിത്, പൂവാർ സ്വദേശി നിഷാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16 കാരിയെ ബന്ധുക്കളാണ് കോവളത്തെ സ്പായിൽ വിറ്റത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരിയും ഭര്‍ത്താവുമാണ് പിടിയിലായത്.ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും കോവളത്ത് എത്തിച്ചത്.
കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല്‍ കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവര്‍ക്കായിരുന്നു. ജൂലായ് മുതല്‍ വിവിധ സ്പാകളില്‍ കുട്ടി ജോലി ചെയ്ത് വരികയായിരുന്നു. കോവളത്തെ സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെ നിന്ന് ഓടിപ്പോകാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ കൈയില്‍ 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാര്‍ കാര്‍ഡുണ്ടായിരുന്നു.