നേപ്പാളില്‍നിന്ന് 16 മലയാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

ശനിയാഴ്ച നേപ്പാളില്‍നിന്ന് ഒരു മലയാളിയെ കൂടി സുരക്ഷിനായി കണ്ടെത്തിയിരുന്നു.

 


നേപ്പാളിലുള്ള ഏഴ് മലയാളികളെ ഇനി കണ്ടെത്താനുണ്ട്. ഇവരില്‍ നാലുപേര്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരായ മലയാളികളാണ്.

നേപ്പാളില്‍ കുടുങ്ങിയ 16 മലയാളികള്‍ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കൊച്ചിയില്‍നിന്നുള്ള 14 അം?ഗ സംഘവും കാക്കനാട് സ്വദേശി ശ്രുതി ശിഖാമണി, പിറവം സ്വദേശി റിനീത് മോഹന്‍ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. നേപ്പാളിലുള്ള 45 മലയാളികള്‍ സുരക്ഷിതരാണെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.


നേപ്പാളിലുള്ള ഏഴ് മലയാളികളെ ഇനി കണ്ടെത്താനുണ്ട്. ഇവരില്‍ നാലുപേര്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരായ മലയാളികളാണ്. ഇവരെ കണ്ടെത്താനായി വിദേശകാര്യമന്ത്രാലയവുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശനിയാഴ്ച നേപ്പാളില്‍നിന്ന് ഒരു മലയാളിയെ കൂടി സുരക്ഷിനായി കണ്ടെത്തിയിരുന്നു. പ്രളയസമയത്ത് ആകെ 83 മലയാളികളാണ് നേപ്പാളിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരില്‍ പലരും മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് നോര്‍ക്കയും അറിയിച്ചിട്ടുണ്ട്.