കോവിഡ് സമയത്തെ വീട്ടുപ്രാര്ത്ഥനയ്ക്കിടെ 15കാരിക്ക് പീഡനം, പാസ്റ്റര്‍ക്ക് 7 വര്‍ഷം തടവും പിഴയും
കോവിഡ് സമയത്തെ വീട്ടുപ്രാര്ത്ഥനയ്ക്കിടെ 15കാരിക്ക് പീഡനം, പാസ്റ്റര്‍ക്ക് 7 വര്‍ഷം തടവും പിഴയും
മംഗലയ്ക്കല്‍ ഊറ്റുകുഴി പാപ്പനത്ത് സുശീലന് (73) ആണ് പ്രതി.ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ
Oct 28, 2026, 06:40 IST
പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. തുക ഒടുക്കിയില്ലെങ്കില്‍ രണ്ടുമാസം കൂടി ജയിലില്‍ തുടരേണ്ടിവരുമെന്നും വിധി വ്യക്തമാക്കുന്നത്.
കോവിഡ് കാലത്ത് 15 കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് കഠിനതടവും പിഴയും. കാട്ടാക്കട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മംഗലയ്ക്കല്‍ ഊറ്റുകുഴി പാപ്പനത്ത് സുശീലന് (73) ആണ് പ്രതി.ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ .15 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. തുക ഒടുക്കിയില്ലെങ്കില്‍ രണ്ടുമാസം കൂടി ജയിലില്‍ തുടരേണ്ടിവരുമെന്നും വിധി വ്യക്തമാക്കുന്നത്.
2020 കോവിഡ് സമയത്തെ പ്രാര്‍ത്ഥനയ്ക്കായി അതിജീവിതയുടെ വീട്ടിലെത്തിയപ്പോഴാണ് പ്രതി കുറ്റകൃത്യം ചെയ്തത്. മാതാവ് അടുക്കളയില്‍ പോയ സമയത്ത് കിടപ്പുമുറിയില്‍ കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പേടി കാരണവും കുട്ടി ആദ്യം വിവരം പുറത്തുപറഞ്ഞിരുന്നില്ല. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിവരം പുറത്തായത്.