പത്തനാപുരത്ത് മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയില്‍

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍നിന്ന് പാമ്പ് വീണു.പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ പിടവൂർ മൂലംകോട് രാജേഷ് ഭവനില്‍ രേവതിയെ (15) പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

 

രേവതി ഉറങ്ങിക്കിടന്ന മുറിയുടെ ഷീറ്റിട്ട മേല്‍ക്കൂരയില്‍നിന്ന് പാമ്പും എലിയും പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

പ ത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍നിന്ന് പാമ്പ് വീണു.പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ പിടവൂർ മൂലംകോട് രാജേഷ് ഭവനില്‍ രേവതിയെ (15) പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

രേവതി ഉറങ്ങിക്കിടന്ന മുറിയുടെ ഷീറ്റിട്ട മേല്‍ക്കൂരയില്‍നിന്ന് പാമ്പും എലിയും പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. നിലവിളിച്ചുകൊണ്ട് ഉണർന്ന രേവതി പാമ്പിനെ കണ്ടെങ്കിലും, കാലിലെ മുറിവ് എലി കടിച്ചതാകാമെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. വീട്ടില്‍ എലിശല്യം രൂക്ഷമായതിനാല്‍ ലൈറ്റിട്ടാണ് കുടുംബം ഉറങ്ങാറുള്ളത്.

കുറച്ചുസമയത്തിന് ശേഷം രേവതിക്ക് തലചുറ്റലും അസഹ്യമായ കാല്‍വേദനയും അനുഭവപ്പെട്ടതോടെയാണ് ഉടൻ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്. പെണ്‍കുട്ടി നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.