കൂത്തുപറമ്പില്‍ നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി

ഇന്നലെ രാവിലെയാണ് 800 രൂപയുമായി വീട്ടില്‍ നിന്ന് പോയ വിദ്യാര്‍ത്ഥി തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറി കണ്ണൂരില്‍ വന്നിറങ്ങുകയായിരുന്നു. 

 

തലശ്ശേരി ചോനാടു നിന്നാണ് മറ്റൊരാളുടെ ഫോണില്‍ നിന്ന് കുട്ടി വീട്ടുകാരെ വിളിച്ചത്.

കൂത്തുപറമ്പില്‍ നിന്ന് ഇന്നലെ കാണാതായ 15 കാരനെ കണ്ടെത്തി. കുട്ടി തന്നെ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തലശ്ശേരി ചോനാടു നിന്നാണ് മറ്റൊരാളുടെ ഫോണില്‍ നിന്ന് കുട്ടി വീട്ടുകാരെ വിളിച്ചത്. ഇന്നലെ രാവിലെയാണ് 800 രൂപയുമായി വീട്ടില്‍ നിന്ന് പോയ വിദ്യാര്‍ത്ഥി തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറി കണ്ണൂരില്‍ വന്നിറങ്ങുകയായിരുന്നു. 

ഇന്നലെ രാത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ബോഗിയില്‍ കിടന്നുറങ്ങുകയും രാവിലെ തിരിച്ചു തലശ്ശേരിയിലേക്ക് പോവുകയും ചെയ്തു എന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ വീട്ടില്‍ നിന്ന് വഴക്കുപറയും എന്ന് പേടിച്ചാണ് വീടുവിട്ടതെന്നും കുട്ടി പറഞ്ഞു.