ഇന്നലെ മാത്രം 159 പേർക്ക്‌ ഡെങ്കിപ്പനി: പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്

പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്. ദിവസവും പകർച്ചവ്യാധി കണക്കുകൾ കൈമാറാൻ, സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

 

കോഴിക്കോട് എട്ടും മലപ്പുറത്ത് മൂന്നും വയനാട് രണ്ടും കണ്ണൂര്‍, കൊല്ലം, ജില്ലകളില്‍ ഒന്ന് വീതവുമാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്. ദിവസവും പകർച്ചവ്യാധി കണക്കുകൾ കൈമാറാൻ, സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

 കോഴിക്കോട് എട്ടും മലപ്പുറത്ത് മൂന്നും വയനാട് രണ്ടും കണ്ണൂര്‍, കൊല്ലം, ജില്ലകളില്‍ ഒന്ന് വീതവുമാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 241 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് (57), വയനാട് (22), തൃശൂര്‍ (12) ആലപ്പുഴ (3), മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂര്‍ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

നിലവിൽ സർക്കാർ പുറത്തിറക്കുന്നത് സർക്കാർ ആശുപത്രിയിലെ കണക്കുകൾ മാത്രം. ഈ കണക്കുകൾ മാത്രമെടുത്ത് ഹോട്ട്സ്പോട്ടുകൾ നിർണയിക്കാൻ കഴിയില്ലെന്ന് വിലയിരുത്തൽ. ‌സ്വകാര്യ ആശുപത്രിയിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപെടുത്തും.