കാസർകോട് 14 വയസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കാസർകോട് 14 വയസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി പ്രജ്വല്‍ ആണ് മരിച്ചത്.

 

അനിതയും മകളും തിരിച്ചെത്തുമ്ബോള്‍ കണ്ടത് കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാളില്‍ തൂങ്ങി നില്‍ക്കുന്ന പ്രജ്വലിനെ ആയിരുന്നു.

കാസർകോട്: കാസർകോട് 14 വയസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി പ്രജ്വല്‍ ആണ് മരിച്ചത്.ബെള്ളൂർ നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര- അനിത ദമ്ബതികളുടെ മകനാണ് മരിച്ച പ്രജ്വല്‍. തിങ്കളാഴ്ച്ച കഴിഞ്ഞ് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലായിരുന്നു സംഭവം.

പ്രജ്വലിന്റെ മാതാവ് അനിത മകളെ സ്കൂളില്‍ നിന്നും വിളിച്ചുകൊണ്ട് വരാൻ പോയതായിരുന്നു. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അനിതയും മകളും തിരിച്ചെത്തുമ്ബോള്‍ കണ്ടത് കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാളില്‍ തൂങ്ങി നില്‍ക്കുന്ന പ്രജ്വലിനെ ആയിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.