കൊച്ചിയിൽ  നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി

എറണാകുളം കരിമുഗളില്‍ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി.ഇന്ന് രാവിലെയാണ് നോര്‍ത്തെ റെയില്‍വെ സ്റ്റേഷനില്‍ കുട്ടിയെ പൊലീസ് കണ്ടെത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് 13കാരി വീടുവിട്ടിറങ്ങിയത്.

 

കുട്ടി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. 

കൊച്ചി : എറണാകുളം കരിമുഗളില്‍ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി.ഇന്ന് രാവിലെയാണ് നോര്‍ത്തെ റെയില്‍വെ സ്റ്റേഷനില്‍ കുട്ടിയെ പൊലീസ് കണ്ടെത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് 13കാരി വീടുവിട്ടിറങ്ങിയത്.

കുട്ടി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതോടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി. 

നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരില്‍ അന്ന് രാത്രി കുട്ടിയുടെ കയ്യില്‍ നിന്ന് മാതാവ് ഫോണ്‍ വാങ്ങിവെച്ചിരുന്നു. അതിനു ശേഷം രാത്രി 12 മണിയോടെയാണ് വീടിന്റെ വാതിലും ഗേറ്റും തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്.