കാഞ്ഞങ്ങാട് 13 വയസുകാരന് സൂര്യാഘാതമേറ്റു

ഞ്ഞങ്ങാട് 13 വയസുകാരന് സൂര്യാഘാതമേറ്റു. അജാനൂർ ഇഖ്ബാല്‍ ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന അബ്ദുള്‍ റഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ്പൊള്ളലേറ്റത് .

 

പൊള്ളലേറ്റ വിദ്യാർഥിയെ അജാനൂർ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വിദ്യാർഥിക്ക് സൂര്യാഘാതം ഏറ്റതാണെന്ന് പരിശോധിച്ച ഡോക്ടർ സ്ഥിരീകരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് 13 വയസുകാരന് സൂര്യാഘാതമേറ്റു. അജാനൂർ ഇഖ്ബാല്‍ ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന അബ്ദുള്‍ റഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ്പൊള്ളലേറ്റത് .

സ്കൂള്‍ ഗ്രൗണ്ടില്‍ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം.പൊള്ളലേറ്റ വിദ്യാർഥിയെ അജാനൂർ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വിദ്യാർഥിക്ക് സൂര്യാഘാതം ഏറ്റതാണെന്ന് പരിശോധിച്ച ഡോക്ടർ സ്ഥിരീകരിച്ചു. ഇഖ്ബാല്‍ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ജുബൈർ.