കൊച്ചിയിൽ സൈക്കിൾ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ 12കാരി മരിച്ചു
കാക്കനാട് സൈക്കിള്‍ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം.മാവേലിപുരം ഗുഡ് എർത്ത് അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന റിഹാനയാണ് മരിച്ചത്.
Updated: Jun 22, 2026, 10:22 IST
സഹോദരനുമൊത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ ആണ് അപകടമുണ്ടായത്.
എറണാകുളം : കാക്കനാട് സൈക്കിള്‍ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം.മാവേലിപുരം ഗുഡ് എർത്ത് അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന റിഹാനയാണ് മരിച്ചത്.
വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. സഹോദരനുമൊത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ ആണ് അപകടമുണ്ടായത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു റിഹാന.