വാച്ച് മോഷണം ആരോപിച്ച് 12 വയസുകാരന് ക്രൂരമര്‍ദനം; മുഖ്യപ്രതി അറസ്റ്റില്‍

കേസിലെ മറ്റ് പ്രതികളായ ഇയാളുടെ ഭാര്യയും മകനും ഒളിവിലാണ്.

 

മകന്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കോഴിക്കോട് കൊടുവള്ളിയില്‍ 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. കേസിലെ മറ്റ് പ്രതികളായ ഇയാളുടെ ഭാര്യയും മകനും ഒളിവിലാണ്. മകന്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. സിഡബ്ലിയുസി ഇടപെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ മര്‍ിദിച്ചതില്‍ കൊടുവള്ളി പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. പ്രതികള്‍ക്കെതിരെ ബാലനീതിനിയമം അടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് ഇരുമ്പ് ഉപയോഗിച്ച് മര്‍ദിച്ചും നഖത്തില്‍ ഈര്‍ക്കില്‍ കയറ്റിയും ശരീരത്തില്‍ മുളകുവെള്ളം ഒഴിച്ചുമായിരുന്നു കുട്ടിക്ക് നേരെയുള്ള ആക്രമണം. മോഷണം പോയെന്നാരോപിച്ച വാച്ച് പിന്നീട് മറ്റൊരു സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.