ഹരിയാനയിൽ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചു
ഹരിയാനയിലെ യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചു. ബുധനാഴ്ചയാണ് കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ജനിച്ച പെണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ പെണ്‍കുട്ടിയുടെ കുടുംബം സമ്മതിച്ചതായി പോലീസ് അറിയിച്ചു
ഹരിയാനയിലെ യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചു. ബുധനാഴ്ചയാണ് കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ജനിച്ച പെണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ പെണ്‍കുട്ടിയുടെ കുടുംബം സമ്മതിച്ചതായി പോലീസ് അറിയിച്ചു
സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മെയ് മാസത്തിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സ്കൂളില്‍ വെച്ച് കഠിനമായ വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഏഴ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
തുടർന്ന് പോലീസില്‍ കുടുംബം പരാതി നല്‍കുകയായിരുന്നു. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഡ്രൈവറാണ് പ്രതിയെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 2022 നവംബര്‍ മുതല്‍ പ്രതി പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.